ഈ പടം കണ്ടപ്പോള്‍ പഴയ ബാല്യത്തിലേയ്ക്ക് മനസ്സങ്ങ് പറന്നു. ഈ തലക്കെട്ട് കണ്ട് ആഞ്ഞിലിയും പിള്ളേരെ പിടുത്തക്കാരും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ ആലോചിച്ച് തലപുകച്ചാല്‍ ഒരു പിടുത്തവും കിട്ടില്ല. ഇതു വായിക്കണം. 🙂 (more…)
Archive for the ‘ഗ്രാമം’ Category
‘കഴുന്ന’ യെന്ന പേടിസ്വപ്നം:
03.20
കുട്ടികളെ പേടിപ്പിക്കാന്‍ ‘മാക്കാന്’ എന്നൊക്കെ പറയില്ലേ…അത് പോലെ ഒന്നായിരുന്നു ‘കഴുന്ന’ – ഞങ്ങള്‍ക്ക്. ചെറുപ്പത്തില്‍ കഴുന്നയെപ്പറ്റി പല കഥകളും കേട്ടിരുന്നു. അടുത്തുള്ള തട്ടാശേരിയ്ക്കടുത്ത് ഏലപ്പള്ളിയിലെ പയ്യന്റെ മുട്ട് കടിച്ചെടുത്ത ‘കഴുന്ന’ യായിരുന്നു അമ്മയുടെ ആയുധം- വെള്ളത്തിലിറങ്ങിയാല്‍ കയറാത്ത ഞങ്ങളെ പേടിപ്പിക്കാന്‍. അത് വളരെ ഫലപ്രദവുമായിരുന്നു. പക്ഷെ ഈ ‘കഴുന്ന’ സത്യത്തില്‍ എന്തെന്ന് എനിക്കിപ്പോഴും അറിയില്ല. മുതലയോ, ചീങ്കണ്ണിയോ അതോ മറ്റ് വല്ലതുമോ? പറഞ്ഞ് കേട്ടത് അത് പട്ടിയെപ്പോലെയാണെന്നാണ്. വളരെ പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ, തല മാത്രം വെള്ളത്തിന് മുകളിലായി നീന്തിയെത്തുന്ന കഴുന്നയെ കാണാന്‍ വളരെ ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം ഞാനും കണ്ടത്! (more…)
വേലപ്പന്റെ വേല!
05.16
പമ്പയാറിങ്ങനെ വളഞ്ഞു പുളഞ്ഞു തിരിഞ്ഞു കാവാലം ഗ്രാമത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇരുകരകളിലും ധാരാളം തെങ്ങുകളും ഇടയ്ക്കൊക്കെ വീടുകളും. അക്കരെയിക്കരെ നിന്നാലൊന്നും കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട് അക്കരെ പോകേണ്ടവര്‍ കടത്തുവള്ളം കയറി അക്കരെ പോകുന്നു. ഇക്കരെ വരേണ്ടവരും കടത്തുവള്ളം കയറുന്നു. അതൊക്കെ ഇല്ലാതാകുമോ എന്തോ….പുതിയ പാലങ്ങള്‍ അവിടെയുമിവിടെയുമൊക്കെ പൊന്തി വരുന്നു. (more…)