എന്താണീ ‘പ്രണയം’? എവിടെയും എന്തിനും ഉപയോഗിക്കപ്പെടുന്ന ഈ വാക്ക് എല്ലാവര്ക്കും സുപരിചിതമാണ്. ഇന്ത്യന്‍ സിനിമകള്‍ ഒട്ടുമിക്കവാറും എല്ലാം തന്നെ ആണും പെണ്ണുമുള്ള പ്രേമത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന …വളരുന്ന തലമുറകള്‍ ‘പ്രണയ’ മെന്നതിന് അവരുടെതായ വ്യാഖ്യാനങ്ങള്‍ നല്കുന്നു. മുതിര്‍ന്നവര്‍ അങ്ങനെയൊരു വാക്ക് കേട്ടാല്‍ തന്നെ അവിടെയെന്തോ കുഴപ്പമുള്ളതുപോലെ പെരുമാറുന്നു. അതുകൊണ്ട് തന്നെ പ്രണയം കുറ്റമാണ് എന്ന മനോഭാവം ഉടലെടുക്കുന്നു. പ്രേമിച്ചാലുടനെ അത് പ്രണയമാകുമോ? പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുമ്പോള്‍ അത് ‘പ്രണയ’ ത്തിന്റെ കുറ്റമായി കരുതുന്നു. ശരിക്കും പരാജയപ്പെട്ടതെന്താണ്? (more…)