“എട്ട് വീഴടാ കോലെ”… അലര്‍ച്ചകള്‍ കേട്ടുതുടങ്ങി.
“എടീ എട്ടുകളി തുടങ്ങിയെടീ” എന്ന് സഹോദരിമാരോട് പറഞ്ഞിട്ട് വീട്ടില്‍ നിന്ന് ശബ്ദം കേട്ട അയല്പക്കത്തെയ്ക്കോടി.
ഇത് ഓണക്കാലത്തെ പതിവ്. അന്ന് എട്ടുകളിയില്ലാത്ത ഓണം ഓണമേയല്ല. ഇപ്പോള്‍ ടി വി യുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ഇതിന്റെ രസം വല്ലതുമറിയാമോ? അത് പോട്ടെ. അപ്പോള്‍ ഈ എട്ടുകളിയെന്തെന്നല്ലേ? രണ്ട്, മൂന്ന് അല്ലെങ്കില്‍ നാല് പേര്‍ക്ക് കളിക്കാം. ഒറ്റയ്ക്കോ അല്ലെങ്കില്‍ ടീം- (തണ്ടി എന്ന് ഞങ്ങള്‍ പറയും) ആയോ കളിക്കാം. (more…)