കുട്ടിക്കാലത്ത് കോഴികളില്ലാത്ത ലോകമേ ആലോചിക്കാന്‍ വയ്യ…ഒട്ടുമിക്ക വീടുകളിലും കോഴികള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകം. അതിഥികള്‍ക്കും വിശേഷാവസരങ്ങള്‍ക്കും കോഴിയല്ലേ പ്രധാന വിഭവം.
എന്റെ ഓര്‍മ്മയിലുള്ള ഞങ്ങളുടെ പഴയ വീട് ഒരു തുറന്ന വീടായിരുന്നു. കുട്ടികളെപ്പോലെ തന്നെ കോഴികളും കയറിയിറങ്ങി എന്തെങ്കിലും തപ്പിപ്പെറുക്കി തിന്നുന്നത് ഒരു പതിവ്. പക്ഷെ ചിലപ്പോള്‍ ഇതുങ്ങള്, പ്രത്യേകിച്ച് പിടക്കോഴികള്‍ ഈ വീടും അവരുടെതെന്ന മട്ടില്‍ കുണുങ്ങിക്കുണുങ്ങി ‘കോ …കോ..” എന്ന് ഒരു പ്രത്യേക ഈണത്തില്‍ പാടുന്നതും കാണാം. (more…)