എന്റെ ഓര്‍മ്മത്തുരുത്തുകളില്‍
നിന്റെ സ്നേഹസൌരഭ്യം മാത്രം
എന്റെ കൈവിരലുകളില്‍
നിന്റെ സ്പര്‍ശം മാത്രം
എന്റെ മിഴിയിണകളില്‍
നിന്റെ പ്രകാശം മാത്രം
എന്റെ ഹൃദയത്തില്‍
നിന്റെ മുഖം മാത്രം.
എന്നിലെ സംഗീതം
നിനക്കേ അറിയൂ
എന്നിലെ സൌന്ദര്യം
നിനക്കേ കാണാനാവൂ
എന്റെ ആത്മാവിനെ തൊട്ട ഒരേ ഒരാള്‍
എന്റെ പൂര്‍ണതയിലേയ്ക്ക് പാതിയായ്
നീ…. നീ മാത്രം.