കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന വാര്‍ത്തകള്‍ ഇന്ന് പതിവായിക്കൊണ്ടിരിക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ വരെ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നറിയുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍ പലര്‍ക്കും അനുഭവപ്പെടുന്നു. ഇതൊക്കെ വിദേശങ്ങളില്‍ മാത്രമല്ല നടക്കുന്നതെന്നറിയുമ്പോള്‍ നമ്മുടെ നാടും വളരെയേറെ മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് ഒരാവശ്യമാണ്. കുട്ടികളുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും വളരെയേറെ തകര്‍ക്കുന്ന ഇവര്‍ സമൂഹത്തിലെ കളകള്‍ തന്നെയാണ്. നാളത്തെ ഭാവി തലമുറയെ വളരാന്‍ അനുവദിക്കാത്ത ഇക്കൂട്ടരെ കണ്ടെത്താനും തിരിച്ചറിയാനു മുള്ള മാര്‍ഗങ്ങള്‍ സമൂഹം നടപ്പാക്കേണ്ടിയിരിക്കുന്നു. (more…)