ബന്ധങ്ങളിലെ ബന്ധനവും
ബന്ധനങ്ങളിലെ ബന്ധവും
ബന്ധുരകാഞ്ചനക്കൂടോ?
സ്വന്തമെന്നതൊരു തോന്നലാകുമ്പോള്
ബന്ധമെന്നതിലെന്തര്ത്ഥം
ബന്ധമൊരു ബന്ധനമാകുമ്പോള്‍
ബന്ധമെന്നതൊരു പേര് മാത്രം.
‘ഞാനും’ ‘നീ’ യുമില്ലാത്ത ബന്ധം
ബന്ധനമാവില്ലൊരിക്കലും
‘നമ്മള്’ ഉള്ള ബന്ധത്തില്‍
സ്വന്തമെന്ന പദത്തിന്റെയര്‍ത്ഥവും
ബന്ധമെന്ന പദത്തിന്റെയര്‍ത്ഥവും
നമ്മിലുള്ള സ്നേഹം തന്നെ.