ഞാന്‍
09.19
പ്രപഞ്ചത്തിന്റെയും സകല ചരാചരങ്ങളുടെയും മുമ്പില്‍ …..ജന്മം തന്നവര്‍ക്ക് …പാതി മനസ്സ് തന്നവന്….മാതൃത്വം സത്യമാക്കിയ പൈതങ്ങള്‍ക്ക്…സൗഹൃദവും സ്നേഹവും ചൊരിഞ്ഞവര്‍ക്ക്…കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ പങ്കാളിയാക്കിയവര്ക്ക്… എല്ലാത്തിലുമുപരി ഇതെല്ലാം വാരിത്തന്ന പരമസത്യത്തിന്…..നമോവാകം!
എന്റെ മനസ്സില്‍ തോന്നുന്നത് ഹൃദയം കൊണ്ടെഴുതുന്നു. എങ്ങനെ പറയുന്നു എന്നതിനെക്കാള്‍ എന്ത് പറയുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ട് തന്നെ വലിയ സാഹിത്യകാരി എന്ന് അവകാശപ്പെടില്ല. 🙂 ഓര്‍മ്മകള്‍ സുന്ദരമല്ലേ….ഓര്‍മകളും കവിതകളും ഒക്കെ ഇവിടെ കുറിക്കുന്നു എന്നേയുള്ളൂ. മലയാളത്തിലെഴുതുന്നത് ഒരു സന്തോഷം തന്നെയാണ്. പിന്നെ കേരളീയര്‍ ചിന്താഗതിയില്‍ പ്രബുദ്ധരാണ്. എന്റെ ചിന്താഗതികള്‍ …ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ …ഒക്കെ പങ്കു വയ്ക്കുന്നതും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. വായിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ക്കും …നമോവാകം!
എന്റെ പേര് ഡെയ്സി. കാവാലത്ത് വീട്. ഇപ്പോള്‍ അമേരിക്കയിലാണ് …രണ്ടു കുഞ്ഞുമക്കളുണ്ട്.
ഇത് എന്റെ ഇംഗ്ലീഷിലെ വിചാരങ്ങള്‍ (writezo.com). 🙂 ഇപ്പോള്‍ മലയാളത്തിലെഴുതാന്‍ ഈ ഡയറിയും…. “നമോവാകം”
അഭിപ്രായങ്ങള്‍ അറിയിക്കുക. വിമര്‍ശനങ്ങളും ഉപദേശങ്ങളും തീര്‍ച്ചയായും ഉപകാരപ്രദമാണ്.
NB: പുതിയ സൃഷ്ടികള്‍ ഇമെയില്‍ വഴി ലഭിക്കാന്‍ വരിക്കാരാവുക. ഇമെയില്‍ ചേര്‍ത്തിട്ട് ‘subscribe’ ല്‍ ക്ലിക്ക് ചെയ്താല്‍ മതി.