“അമ്മച്ചി….ഞാന്‍ സ്കൂളില്‍ പോവാ കേട്ടോ…” നേഴ്സറിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു, വീടിന്റെ തൊട്ടടുത്തുള്ള വീടിലെ ചെക്കനുമായിട്ടാണു കൂട്ട്. കുഞ്ഞച്ചനും ഞാനും നേഴ്സറിയില്‍ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ച്. (more…)
Archive for November, 2010
പാലം കടക്കുവോളം….
2010
11.14
11.14
കുടുംബത്തുനിന്നു സ്വന്തം വീട്ടിലേയ്ക്ക് അച്ഛനമ്മമാര്‍ പോയപ്പോള്‍ ഞാന്‍ പ്രഖ്യാപിച്ചു “ ഞാന്‍ അച്ചായിയുടെയും അമ്മച്ചിയുടെയും കൂടെയേയുള്ളൂ” എന്ന്. കളിക്കൂട്ടുകാരെ വിട്ടുപോകാന്‍ മടിയായിരുന്നു.
അങ്ങനെ കളിക്കുന്ന ഒരു ദിവസം.
“ഞാനിവിടുന്നു വരാം … നീയവിടുന്നു വാ” ഞാന്‍ ബിന്ദുവിനോട് പറഞ്ഞു. ഞങ്ങള്‍ പാലത്തിലിരുന്നു കളിക്കുകയായിരുന്നു. അഞ്ചോ ആറോ വയസ്സുണ്ടാകണമാപ്പോള് .
എന്നിലെ വെളിച്ചം
2010
11.02
11.02
നീറുന്നതെന്തേ മനം
അരുമപ്പൈതലെപ്പിരിയുമ്പോള്
ഇത്തിരി നേരത്തേയ്ക്കെയുള്ളുവെങ്കിലും
ഒത്തിരി സങ്കടമെന്നകതാരില്.
തിരിച്ചുവരാമെന്നുറപ്പിക്കുമ്പോഴും
തിരിച്ചുവരുമെന്നെന്തുറപ്പ്? (more…)