കുട്ടികളെ പേടിപ്പിക്കാന്‍ ‘മാക്കാന്’ എന്നൊക്കെ പറയില്ലേ…അത് പോലെ ഒന്നായിരുന്നു ‘കഴുന്ന’ – ഞങ്ങള്‍ക്ക്. ചെറുപ്പത്തില്‍ കഴുന്നയെപ്പറ്റി പല കഥകളും കേട്ടിരുന്നു. അടുത്തുള്ള തട്ടാശേരിയ്ക്കടുത്ത് ഏലപ്പള്ളിയിലെ പയ്യന്റെ മുട്ട് കടിച്ചെടുത്ത ‘കഴുന്ന’ യായിരുന്നു അമ്മയുടെ ആയുധം- വെള്ളത്തിലിറങ്ങിയാല്‍ കയറാത്ത ഞങ്ങളെ പേടിപ്പിക്കാന്‍. അത് വളരെ ഫലപ്രദവുമായിരുന്നു. പക്ഷെ ഈ ‘കഴുന്ന’ സത്യത്തില്‍ എന്തെന്ന് എനിക്കിപ്പോഴും അറിയില്ല. മുതലയോ, ചീങ്കണ്ണിയോ അതോ മറ്റ് വല്ലതുമോ? പറഞ്ഞ് കേട്ടത് അത് പട്ടിയെപ്പോലെയാണെന്നാണ്. വളരെ പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ, തല മാത്രം വെള്ളത്തിന് മുകളിലായി നീന്തിയെത്തുന്ന കഴുന്നയെ കാണാന്‍ വളരെ ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം ഞാനും കണ്ടത്! (more…)