എന്റെ അച്ചായി(മുത്തശ്ശന്) നാട്ടിലെ ഒരു താരമായിരുന്നു…നാട്ടുകാരുടെയും അച്ചായി. എന്റെ ഓര്‍മയില്‍ വടിയോട് കൂടെ മാത്രമേ അച്ചായിയെ കണ്ടിട്ടുള്ളൂ.
വടി കുത്തി, കാലുകള്‍ അമര്‍ത്തിച്ചവിട്ടിയുള്ള ആ വരവ് കാണുമ്പോഴേ അവിടെയുള്ള ചെറുപ്പക്കാര്‍ക്ക് രസമാണ്. അവര്‍ കളിയാക്കി എന്തെങ്കിലും പറഞ്ഞാലോ….. അച്ചായി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “പോടാ പുല്ലേ“ എന്ന് കേള്‍ക്കാന്‍ വേണ്ടിത്തന്നെ അവര്‍ അച്ചായിയെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ മരത്തിലിരുന്നു തലയിലുള്ള കുട്ടയില്‍ നിന്ന് ബണ്ണൊക്കെ ചൂണ്ടുമായിരുന്നു. അറിയാമെങ്കിലും വടി കൊണ്ട് ഒരു വീശു വീശി പോകുന്ന അച്ചായി അതൊന്നും കാര്യമാക്കാറില്ലായിരുന്നു. (more…)