മയില്‍പ്പീലിക്കുഞ്ഞുങ്ങള്‍

2011
02.05
വര്‍ണ്ണവിസ്മയങ്ങളുടെ മയില്‍പ്പീലി
എന്‍റെ പുസ്തകങ്ങളില്‍ ഞാനൊളിപ്പിച്ചു

എന്നുമെന്നും തിരയുന്നു

മയില്‍പ്പീലിക്കുഞ്ഞുങ്ങളെത്തേടി.

വാനമേ നിന്‍റെ മഴവില്ലെത്തുമോ

മയില്‍പ്പീലി വര്‍ണങ്ങള്‍

കവരുമോ?

മാഞ്ഞുപോകുന്ന നിന്‍റെ നിറങ്ങളില്‍

മയില്‍പ്പീലിക്കുഞ്ഞുങ്ങളെയും മായിക്കുമോ?

വര്‍ണാഭമെന്‍ ജീവിതം

സുകൃതപുണ്യങ്ങളാല്‍

സ്വത്വത്തിലൊളിപ്പിക്കുമെന്‍ ഹൃദയം

മായകളിലലിയാതിരിയ്ക്കാന്‍.

ലോകമേ നിന്‍ കപടതകളില്‍

നഷ്ടമാകില്ലെന്‍ മയില്‍പ്പീലി വര്‍ണങ്ങള്‍

നിറങ്ങളേകി പെറുമീ പുസ്തകത്തില്‍

മയില്‍പ്പീലിക്കുഞ്ഞുങ്ങളെയെന്നുമെന്നും.

Facebook comments:

4 Responses to “മയില്‍പ്പീലിക്കുഞ്ഞുങ്ങള്‍”

 1. usha pratap says:

  കുട്ടികാലത് പുസ്തകതാളില്‍ മയില്‍‌പീലി ഒളിപിച്ചു വെച്ച്,മാനം കാണാതെ.എനീടു ദിവസവും ഒളിഞ്ഞു നോക്കും മയില്‍‌പീലി പ്രസവിച്ചോ എന്ന്.ഓര്‍മകളെ ഉണര്‍ത്തുന്നു.ഇനിയും എഴുതുക.വാനോളം ഉയരുക.

 2. SAJI SAMUEL says:

  വാനമേ നിന്‍റെ മഴവില്ലെത്തുമോ
  മയില്‍പ്പീലി വര്‍ണങ്ങള്‍
  കവരുമോ?
  മാഞ്ഞുപോകുന്ന നിന്‍റെ നിറങ്ങളില്‍
  മയില്‍പ്പീലിക്കുഞ്ഞുങ്ങളെയും മായിക്കുമോ?

  നല്ല വരികള്‍ എനിക്ക് ഇഷ്ടപ്പെട്ടു… നല്ലതുപോലെ വരച്ചു കാട്ടി..
  പണ്ട് ഞാനും മെയില്‍ പീലി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ വേണ്ടി ദിവസങ്ങള്‍ കാത്തിരിക്കുമായിരുന്നു… കപടത ഇല്ലാത്ത ആ പഴയ ലോകത്തില്‍, എന്റെ മുതിര്‍ന്ന കുട്ടികളെ വളരെ ആദരവോടെ കാണുമായിരുന്നു…

  ഇന്ന് എന്നെ മനുസിലാകത ഈ ലോകത്തില്‍, കപടത നിറഞ്ഞ സ്നേഹത്തില്‍, ഞാനും ആ പഴയ കുട്ടിയായി തീരാന്‍ ആശിക്കുന്നു… എന്നും ഓര്‍ക്കുന്നു ആ മൈല്പീലിയും അതിനെ താലോലിച്ച ആയ പഴയ കുഞ്ഞു മനസ്സും..

 3. Shaji Raghuvaran says:

  ലോകമേ നിന്‍ കപടതകളില്‍
  നഷ്ടമാകില്ലെന്‍ മയില്‍പ്പീലി വര്‍ണങ്ങള്‍
  നിറങ്ങളേകി പെറുമീ പുസ്തകത്തില്‍
  മയില്‍പ്പീലിക്കുഞ്ഞുങ്ങളെയെന്നുമെന്നും

 4. ancy says:

  നന്നായിട്ടുണ്ട് ..ഞാനും പുസ്തകത്തില്‍ മയില്‍ പീലി കളെ സുക്ഷിച്ചിട്ടുണ്ട് .അന്ന് പത്തു പൈസ്സകു പത്തു പീലി കിട്ടുമായിരുന്നു ..പള്ളികുടത്തില്‍ ചെല്ലുമ്പോള്‍ ആദ്യം നോകുന്നത് അരുടെയോകെ പീലി പ്രസവിച്ചു എന്നാണ് .എന്തൊരു അഭിമാനമായിരുന്നു അന്ന്.പക്ഷെ കാലം ആകുന്ന മഴവില്ല് അതിന്റെ എല്ലാ നിറങ്ങളും ജീവിതത്തില്‍ വിരിച്ചു …..എങ്കിലും എന്റെ പുസ്തകത്തില്‍ ആ മയില്‍ പീലി കള്‍ മഴവില്ലിന്‍ വര്‍ണങ്ങളില്‍ വീഴാതെ മക്കളും കൊച്ചു മക്കളും ആയി കഴിയുന്നു.

Your Reply

Enable Google Transliteration.(To type in English, press Ctrl+g)