എവിടെയാണെന്റെ തംബുരു
മീട്ടാനറിയില്ലെങ്കിലും
സ്നേഹത്തിന് സ്പന്ദനമില്ലല്ലോ
എവിടെയാ നാദമൊളിച്ചു?
എവിടെയാണെന്റെ ചിറകുകള്
പറക്കാനറിയില്ലെങ്കിലും
മോഹങ്ങളുടെ വേലിയേറ്റമില്ലല്ലോ
ചിതയിലായോ സ്വപ്നങ്ങള്‍?
എവിടെയാണെന്റെ പുഷ്പങ്ങള്‍
സൌരഭ്യമുള്ളതല്ലെങ്കിലും
ആഹ്ലാദത്തിന് ചാഞ്ചാട്ടമില്ലല്ലോ
കൊഴിഞ്ഞുപോയോ നിശബ്ദരായ്?
എവിടെയാണെന്റെ ജീവിതം
കൈപ്പിടിയിലൊതുക്കാനായില്ലെങ്കിലും
മാനസത്തില്‍ കരിനിഴലില്ലല്ലോ
മൌനത്തില്‍ പൊതിഞ്ഞ നിസംഗത മാത്രം.
(1994 ലെ പഴയ ഒരു കവിത. ദീപിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.)
ഘടനയില്‍ അല്‍പ്പം മാറ്റം വരുത്തിയിരുന്നെങ്കില്‍ വളരെ മനോഹരിതമാകുമായിരുന്നു(ശ്ലോകത്തിനു പകരം ഈരടി പദ്യം മതിയായിരുന്നു). അല്ലെങ്കില്‍ “സ്പന്ദനമില്ലല്ലോ”, “വേലിയേറ്റമില്ലല്ലോ” എന്നിവ യഥാക്രമം സ്പന്ദനവുമില്ലല്ലോ, വേലി യേറ്റവുമില്ലല്ലോ എന്നിങ്ങനെ ആക്കിയാല്‍ മതിയായിരുന്നു.
anyway I like it
bye
മഹാകപി വയനാടന്‍
wayanadanvaka@blogspot.com
keeramutty@blogspot.com

നന്ദി….അര്‍ത്ഥങ്ങള്‍ എല്ലാം ഒത്തുവന്നത് കൊണ്ട് നാല് വരിയാക്കി. ഇനി ശ്രദ്ധിക്കാം.