നന്ദിപ്രവാഹം

2010
10.01
മഴയായ്‌

തണലായ്‌

കാറ്റായ്

ജീവിതത്തോണിയിലെന്‍റെ തീരമായ്‌

അമ്മയെന്‍റെ സത്യമായ്‌.

മഴയാകാന്‍

തണലാകാന്‍

കാറ്റാകാന്‍

ജീവിതത്തോണിയിലെന്നും തീരമാകാന്‍

എന്നിലെ അമ്മയൊരു യാഥാര്‍ത്ഥ്യമായി.

എന്നിലെ അമ്മ എന്‍റെ അമ്മയെ കണ്ടപ്പോള്‍

എന്‍റെയുള്ളം ചുട്ടുപൊള്ളി

ഞാനെന്നും വാങ്ങുകയായിരുന്നു

ഞാനെന്നും എടുക്കുകയായിരുന്നു

ഞാനെന്നും ആവശ്യപ്പെടുകയായിരുന്നു

എല്ലാം എനിക്ക് അവകാശപ്പെട്ടതായിരുന്നു.

മഴയും

തണലും

കാറ്റും

ദാനമായ്‌ത്തന്ന സത്യമേ

തന്നുതീര്‍ക്കുവാന്‍ അസാധ്യം

എന്‍റെയീ  കടബാദ്ധ്യത

സ്വീകരിച്ചാലുമെന്നിലുള്ള

പ്രണാമനദിയുടെ

നന്ദിപ്രവാഹം!

Facebook comments:

3 Responses to “നന്ദിപ്രവാഹം”

  1. മൈ ഗോഡ് മലയാളം , എതു കൊള്ളാം

  2. ancy says:

    ഓരോ കവിത വായികുംപോഴും ഒന്നിനൊന്നു നന്നാവുന്നു ………

  3. MURUGAN S says:

    മുരുകന്‍ എനിക്ക് ഇഷ്ട്ടമായി ഈ എഴുത്തുകള്‍ കേടോ ചേച്ചി വളരെ ഇഷ്ട്ടമായി ………… മഴ പോലെ യും കാറ്റുപോലെയും ആഞ്ഞടിക്കട്ടെ ഈ എഴുത്തുകള്‍
    …………എന്നും മുരുകന്‍ എസ്‌ തെരുവോരം കൊച്ചിന്‍

Your Reply

Enable Google Transliteration.(To type in English, press Ctrl+g)