പ്രണയിച്ചപ്പോള്‍…..

2010
10.01
പൂക്കളെ പ്രണയിച്ചപ്പോള്‍

കൈക്കുടന്ന നിറയെ സുഗന്ധവും

മണ്ണിന്‍റെ നിറവും

മഴയെ പ്രണയിച്ചപ്പോ ള്‍

കാതിലിമ്പവും

ഹൃദയത്തില്‍ തണുപ്പും

നീലാകാശത്തെ പ്രണയിച്ചപ്പോ ള്‍

മഴവില്ലിന്‍റെ സൗന്ദര്യവും

വിശാലതയുടെ അറിവും

കിളികളെ പ്രണയിച്ചപ്പോള്‍

കാതിലൊരു ചിലചിലപ്പും

സ്വാതന്ത്ര്യത്തിന്‍റെ വിഹായസും

കവിതകളെ പ്രണയിച്ചപ്പോള്‍

ഭാഷാസൗകുമാര്യവും

ജീവിതഗന്ധവും

സംഗീതത്തെ പ്രണയിച്ചപ്പോ ള്‍

രാഗതാളങ്ങളുടെ നൃത്തവും

അലിഞ്ഞില്ലാതാകുന്ന സുഖവും

എന്‍റെ പ്രണയത്തെ പങ്കിട്ടപ്പോ ള്‍

ഹൃദയത്തിലൊരു കോവിലും

ആത്മാവിന്‍റെ പങ്കാളിയും

എനിക്ക് സ്വന്തം!


പ്രണയമെന്നിലെത്തിയപ്പോള്‍

എന്‍റെ അസ്തിത്വമൊരു  പ്രഹേളികയല്ലാതായ്‌

പ്രപഞ്ചസ്പന്ദനം ഞാനറിഞ്ഞു

എന്നിലെ എന്നെ ഞാനറിഞ്ഞു

ഞാന്‍ ഞാനായി.

Facebook comments:

6 Responses to “പ്രണയിച്ചപ്പോള്‍…..”

 1. ancy says:

  chechi i like this one very much….verygood…

 2. KUNJUBI says:

  അമൂര്‍ത്തമായ പ്രണയത്തെക്കുറിച്ചുള്ള മനോഞ്ജമായ ഒരു സങ്കൽ‌പ്പം.. നല്ല ഭാവന,
  അതിലേറെ മനോഹരമായ ലാസ്യത എല്ലാം ഒത്തു ചേർന്ന ഒരു കവിത ഇവിടെ ജനിച്ചിരിക്കുന്നു.എന്നിലെ എന്നെക്കുറിച്ചറിയുന്ന ആ അനുഭൂതി പ്രണയം മാത്രമായി അവശേഷിക്കരുതു. ഞാൻ ഞാനാകാൻ ശ്രമിക്കുന്ന ആ പ്രക്രീയ പ്രണയത്തീൽ പൊതിഞ്ഞ[പഞ്ചസാര മിഠായി} മധുരോദാരമായ എന്തൊ ആണു. അതിനെ പ്രണയമെന്നു മാത്രം വിശേഷിപ്പിച്ചാൽ അപൂർണ്ണമായിരിക്കും..പൂവിനെ, മഴയെ, നീലാകാശത്തെ, കിളികളെ, കവിതയെ, സംഗീതത്തെഎല്ലാം പ്രേമിച്ച ആ പ്രണയമല്ല ഈ പ്രണയം..അതു വേറെ…ഇതു വേറെ..

 3. vp ahmed says:

  ഈ നിര്‍വ്വചനങ്ങള്‍ എല്ലാം വളരെ ഇഷ്ടമായി. സുന്ദരമായ പ്രണയം.

 4. Wayanadan says:

  വളരെ മനോഹരം!!! പത്തില്‍ എട്ട് മാര്‍ക്ക് തരുന്നു(രണ്ട് മാര്‍ക്ക് കുറച്ചത് അസൂയകൊണ്ടാ).

 5. Daisy-Kavalam says:

  🙂 🙂

Your Reply

Enable Google Transliteration.(To type in English, press Ctrl+g)