മദം

2010
10.01
അഹങ്കാരമദമൊരാനയായ്‌

ആനന്ദലഹരിയായ്‌

എന്നിലുലഞ്ഞപ്പോള്‍

ഞാനൊരു സംഹാരിയായ്‌

എന്നെ തകര്‍ക്കുന്ന സംഹാരി.

മതങ്ങളുടെ മദം

മനുഷ്യനെ വേര്‍തിരിക്കുന്നു.

എന്‍റെ മദം

എന്നെ തകര്‍ക്കുന്നു.

മദമെന്തിന് എന്നെ തകര്‍ക്കാന്‍

മതമദമെന്തിന് മനുഷ്യനെ വേര്‍തിരിക്കാന്‍

മദമില്ലാത്ത ഞാനും

മദമില്ലാത്ത മതവും

മനുഷ്യനെ സൃഷ്ടിക്കുന്നു.

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)