ഇത്തിരി കാര്യങ്ങള്‍

2010
10.01
സുന്ദരമന്ദാരത്തോപ്പിലിത്തിരി

നേരമിരുന്നോട്ടെ ഞാനെന്‍റെ  ദൂതനാം

മന്ദമാരുതന്‍റെ തോളിലിത്തിരി

കാര്യങ്ങള്‍ പറഞ്ഞോട്ടെ മന്ദം.

സ്വച്ഛമാം നിന്നിലെ ശാന്തതയിത്തിരി

പകരാനാശിച്ചു ഞാന്‍ പക്ഷെ

ഇച്ഛകളെങ്ങോ പലവിധം

നിശ്ചയമില്ലെനിക്കശേഷം.

സാന്ത്വനസന്ധ്യകളെ പുണരാനൊരു

മണ്‍ചിരാതിന്‍ തിരി തെരഞ്ഞെങ്ങോ

സ്വന്തബന്ധങ്ങളന്യമാം ഭൂമിയില്‍

അന്തം വിട്ടെന്‍ മനമുഴലുന്നു.

സഞ്ചാരഗതിവിഗതികളിലറിയുന്നു നീ

ലോകവുമിവിടുത്തെ മനുഷ്യരെയും

സഞ്ചിയിലമിതഭാരവുമായ് കണ്ടില്ല ഞാന്‍

ലോകവുമെന്നിലെ ലോകവും.

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)