ചിരന്തന സത്യം

2010
10.28
അകലങ്ങളില്‍ നീയൊരു സത്യം

അടുക്കുമ്പോഴോ ദുഃഖസാഗരം

വേദനകള്‍ക്കറുതിയേകാന്‍

നിന്നെ കാത്തിരിക്കുന്നു ചിലര്‍

കഷ്ടവും നിസ്സഹായതയും

നിന്നിലൊളിപ്പിച്ച് മറയാന്‍.

നിഗൂഢതയും അസമയത്തെ വരവും

ചോരനോ നീ?

നിന്നിലലിയുന്നവര്‍ക്ക് സാന്ത്വനം

കണ്ടുനില്‍ക്കുന്നവര്‍ക്കോ ക്രൂരനും

നിന്‍റെ തിരയിലലിഞ്ഞവര്‍ മറയുമ്പോള്‍

ഞങ്ങള്‍ കാണികള്‍ കരയുന്നു.

നീ കാത്തിരുന്ന അതിഥിയോ

കവരാനെത്തുന്ന ക്രൂരനോ?

അന്തവും അന്തകനും ആയാലും

നിന്‍റെ പേരില്‍ മാററമില്ല.

യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തിലെപ്പോഴും

നീയൊരു ചിരന്തന സത്യം!

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)