എന്നിലെ വെളിച്ചം

2010
11.02
നീറുന്നതെന്തേ മനം

അരുമപ്പൈതലെപ്പിരിയുമ്പോള്‍

ഇത്തിരി നേരത്തേയ്ക്കെയുള്ളുവെങ്കിലും

ഒത്തിരി സങ്കടമെന്നകതാരില്‍.

തിരിച്ചുവരാമെന്നുറപ്പിക്കുമ്പോഴും

തിരിച്ചുവരുമെന്നെന്തുറപ്പ്?

കൈക്കുമ്പിളില്‍ നിന്നെയെന്നും

കാക്കുവാനുള്ളം കൊതിക്കുന്നു.

കൈ വളരുന്നതും കാല്‍ വളരുന്നതും

കാണാനെന്തേ മനം തുടിക്കുന്നു.

ചിറകിനായം വച്ച് പറന്നകലുന്ന നേരം

വിദൂരമല്ലെന്നോര്‍ത്തിട്ടാവുമോ?

നിന്‍റെ ലോകം വളരുമ്പോഴുമെന്തേ

എന്‍റെ ലോകത്തില്‍ നിന്നെയാശിക്കുന്നു.

വളരുക മകനേ മകളേ

തളരരുതേ പാതയോരങ്ങളില്‍.

നീയെന്‍റെ കണ്ണിന്‍റെ കൃഷ്ണമണി

നിന്‍റെ സ്നേഹമെന്നിലെ വെളിച്ചം!

Facebook comments:

One Response to “എന്നിലെ വെളിച്ചം”

  1. ancy says:

    നല്ല കവിത ആണ് ….എനിക്ക്
    ഇഷ്ടപ്പെട്ടു

Your Reply

Enable Google Transliteration.(To type in English, press Ctrl+g)