പ്രണയത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍:

2011
07.15

എന്താണീ ‘പ്രണയം’? എവിടെയും എന്തിനും ഉപയോഗിക്കപ്പെടുന്ന ഈ വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. ഇന്ത്യന്‍ സിനിമകള്‍ ഒട്ടുമിക്കവാറും എല്ലാം തന്നെ ആണും പെണ്ണുമുള്ള പ്രേമത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന …വളരുന്ന തലമുറകള്‍ ‘പ്രണയ’ മെന്നതിന് അവരുടെതായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. മുതിര്‍ന്നവര്‍ അങ്ങനെയൊരു വാക്ക് കേട്ടാല്‍ തന്നെ അവിടെയെന്തോ കുഴപ്പമുള്ളതുപോലെ പെരുമാറുന്നു. അതുകൊണ്ട് തന്നെ പ്രണയം കുറ്റമാണ് എന്ന മനോഭാവം ഉടലെടുക്കുന്നു. പ്രേമിച്ചാലുടനെ അത് പ്രണയമാകുമോ? പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുമ്പോള്‍ അത് ‘പ്രണയ’ ത്തിന്‍റെ കുറ്റമായി കരുതുന്നു. ശരിക്കും പരാജയപ്പെട്ടതെന്താണ്? Read the rest of this entry »

മലയാളഭാഷയെ സ്നേഹിക്കുക:

2011
06.04

ഇപ്പോള്‍ ഇംഗ്ലീഷ് പറയുന്നതും പഠിപ്പിക്കുന്നതും സര്‍വസാധാരണം. അറിവിന്‍റെ പല മേഖലകളില്‍ സഞ്ചരിക്കാന്‍ ഇംഗ്ലീഷ് കൂടിയേ കഴിയൂ. പക്ഷെ മലയാളിയെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം…അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കണം. മലയാളം അറിയുന്നവനാണ് മലയാളി. മലയാളമറിയാത്ത കേരളത്തിലുള്ളവര്‍…. അല്ലെങ്കില്‍ ജനിച്ചവര്‍….കേരളീയരെ ആകുന്നുള്ളൂ… മലയാളി ആകുന്നില്ല. മലയാളത്തിന്‍റെ നാട്ടില്‍ ജീവിക്കുമ്പോള്‍ മലയാളം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും പഠിക്കുമോ?

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിതമാക്കുന്നത് നല്ലത് തന്നെ. പക്ഷെ അത് ലോകഭാഷയായ ഇംഗ്ലീഷിനെ മാറ്റി നിര്‍ത്തിക്കൊണ്ടാവരുത്. സ്കൂളുകളില്‍ എല്ലാം മലയാളം ആക്കുന്നതില്‍ പരിമിതികളുണ്ട്. ശാസ്ത്രങ്ങളിലെ പല വാക്കുകള്‍ മലയാളത്തില്‍ ഉപയോഗത്തിലില്ല. ഉപയോഗിക്കാനും വളരെ ആവശ്യമുണ്ടാകുന്നില്ല. ഇന്‍റര്‍നെറ്റ്‌ വഴി വിവരങ്ങള്‍ കൈത്തുമ്പില്‍ ലഭ്യമാകുന്നത് കൊണ്ട് ഇംഗ്ലീഷ് പഠിക്കുന്നതും ആവശ്യം തന്നെ. ഇംഗ്ലീഷ് ആണ്‌ നല്ലത് …മലയാളമാണ് നല്ലത് എന്ന് വേര്‍തിരിക്കാനാവില്ല. മലയാളവും ഇംഗ്ലീഷും ഉപയോഗിച്ചുള്ള സമീപനമായിരിക്കും നല്ലത്. Read the rest of this entry »

വേലപ്പന്‍റെ വേല!

2011
05.16

കടത്തുവള്ളം
പമ്പയാറിങ്ങനെ വളഞ്ഞു പുളഞ്ഞു തിരിഞ്ഞു കാവാലം ഗ്രാമത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇരുകരകളിലും ധാരാളം തെങ്ങുകളും ഇടയ്ക്കൊക്കെ വീടുകളും. അക്കരെയിക്കരെ നിന്നാലൊന്നും കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട് അക്കരെ പോകേണ്ടവര്‍ കടത്തുവള്ളം കയറി അക്കരെ പോകുന്നു. ഇക്കരെ വരേണ്ടവരും കടത്തുവള്ളം കയറുന്നു. അതൊക്കെ ഇല്ലാതാകുമോ എന്തോ….പുതിയ പാലങ്ങള്‍ അവിടെയുമിവിടെയുമൊക്കെ പൊന്തി വരുന്നു. Read the rest of this entry »

ഒറ്റിക്കൊടുത്തവന്‍റെ ആത്മാവ്:

2011
04.20

ഇന്നാണാ ദിവസം….എന്‍റെ സ്വപ്നം സഫലമാകുന്ന ദിവസം. ഗുരുവിന്‍റെ മഹത്വം വെളിപ്പെടാനുള്ള ദിവസം. അദ്ദേഹം അധികാരം പിടിച്ചടക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. ആ അഴിമതിക്കാരെയൊക്കെ പിടിച്ച് ജയിലിലടയ്ക്കണം. അവന്‍റെയൊക്കെ മുട്ടുകാല്‍ തല്ലിയൊടിച്ച് സ്വത്ത് കണ്ടുകെട്ടി പാവങ്ങള്‍ക്ക് ദാനം ചെയ്യണം. പൊടിപടലം നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ മനസ്സെങ്ങെങ്ങോ പാറിനടക്കുന്നത് അയാളറിഞ്ഞു. Read the rest of this entry »

കരിമീനും നീന്തുന്ന ചൂണ്ടയും:

2011
03.11

karimeen

രുചിയുള്ള മീനുകളിലെ രാജാവ് ‘കരിമീന്‍’ തന്നെ. വെളുപ്പും കറുപ്പും വരകള്‍ ഉള്ള കരിമീനെ കാണാന്‍ തന്നെ ഒരു ശേലുണ്ട്. ഇത്രയും മനോഹരമായ മത്സ്യം വേറെ എവിടുണ്ട്? ജൂലൈ 8, 2010 ല്‍ കേരളത്തിന്‍റെ സംസ്ഥാന മത്സ്യം എന്ന ബഹുമതിയും ഈ രാജാവിന് സ്വന്തമായി. എവിടെയൊക്കെ പോയി…എന്തൊക്കെ കഴിച്ചു…എന്നാലും ആ കരിമീന്‍റെ സ്വാദ് ഒന്നിനും തന്നെയില്ല. ‘കരിമീന്‍ വറുത്തതുണ്ടോ…” എന്ന ആ ഗാനം ചുണ്ടിലില്ലാത്ത മലയാളിയുണ്ടോ? 🙂 Read the rest of this entry »

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’

2011
02.08

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ മനുവിന്‍റെ ഈ വാക്കുകള്‍ പല രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നു. നല്ലത് കാണാന്‍ സാധിക്കുന്നവര്‍ക്ക് ഇതും നന്നായി കാണാന്‍ സാധിക്കും. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന സമൂഹമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത്.

ഇന്ന് എവിടെയും ചൂട്‌ പിടിച്ച ചര്‍ച്ചകള്‍ … സ്ത്രീകള്‍ക്കൊക്കെ ചൂഷണം ചെയ്യപ്പെടുന്നതില്‍ ദേഷ്യം…ചില പുരുഷന്മാര്‍ക്ക് നാണക്കേട്, ചിലര്‍ക്ക് തങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്നതില്‍ പ്രതിഷേധം… ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ട പെണ്‍കുട്ടി ദാരുണമായി മരിയ്ക്കുകയും ചെയ്തു.

വിശകലനം ചെയ്‌താല്‍ പല കാരണങ്ങളും കണ്ടെത്താന്‍ സാധിക്കും. ഈ ലൈംഗികപരമായ ചൂഷണത്തിനെതിരെ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാനാവുമോ?

********************************************************* Read the rest of this entry »

മയില്‍പ്പീലിക്കുഞ്ഞുങ്ങള്‍

2011
02.05
വര്‍ണ്ണവിസ്മയങ്ങളുടെ മയില്‍പ്പീലി
എന്‍റെ പുസ്തകങ്ങളില്‍ ഞാനൊളിപ്പിച്ചു

എന്നുമെന്നും തിരയുന്നു

മയില്‍പ്പീലിക്കുഞ്ഞുങ്ങളെത്തേടി. Read the rest of this entry »

സിന്ദാബാദ്- ഞങ്ങള്‍ക്കും വേണം പരിപ്പുവട

2011
01.06

ഞങ്ങള്‍ സഹോദരിമാര്‍ക്ക് അച്ചാച്ചനോട് വളരെ അടുപ്പമുണ്ടായിരുന്നു.. എല്ലാവര്‍ക്കും ഒരേ പോലെ നീല ഉടുപ്പ്…ഒരേ പോലെയുള്ള മുത്തുമാല…. നാല് പേരും കുളിക്കുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. പൊട്ടിച്ചിരിക്കുന്ന അച്ചാച്ച ന്‍റെ  പ്രീതി പിടിച്ചു പറ്റാന്‍ ഞങ്ങള്‍ എപ്പോഴും മത്സരിച്ചു.  വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതേ അതിനായിരുന്നു. “ഹ ഹ അവളെ ന്‍റെ മോളാടീ” എന്നമ്മയോടു വീമ്പിളക്കുമ്പോള്‍  ഞങ്ങള്‍ അങ്ങ് പോങ്ങിപ്പോകും! Read the rest of this entry »

പശുവോ തൊഴിയോ ഭേദം?

2010
12.18

കുടുംബത്തുള്ള വല്യമ്മച്ചിയെ  ഞങ്ങള്‍ കാണാന്‍ പോകുന്നത് ഊഴം വച്ചായിരുന്നു. കാരണമെന്തെന്നല്ലേ…അമ്മച്ചി രാവിലത്തെ പലഹാരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുമായിരുന്നു – ഒരാള്‍ക്കുള്ളത്. കുടുംബാസൂത്രണമേ ഇഷ്ടമില്ലാതിരുന്ന അച്ചാച്ചന് വീട് നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു. അമ്മ ആരുമറിയാതെ നിര്‍ത്തിയതുകൊണ്ട് ഞങ്ങളുടെ അംഗസംഖ്യ  അര ഡസനില്‍ ഒതുങ്ങി. Read the rest of this entry »

വെള്ളത്തിലെ ഡാന്‍സ്

2010
11.29

“അമ്മച്ചി….ഞാന്‍ സ്കൂളില്‍ പോവാ കേട്ടോ…” നേഴ്സറിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു, വീടിന്റെ തൊട്ടടുത്തുള്ള വീടിലെ ചെക്കനുമായിട്ടാണു കൂട്ട്. കുഞ്ഞച്ചനും ഞാനും നേഴ്സറിയില്‍ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ച്. Read the rest of this entry »

പാലം കടക്കുവോളം….

2010
11.14

കുടുംബത്തുനിന്നു സ്വന്തം വീട്ടിലേയ്ക്ക് അച്ഛനമ്മമാര്‍ പോയപ്പോള്‍ ഞാന്‍ പ്രഖ്യാപിച്ചു “ ഞാന്‍ അച്ചായിയുടെയും അമ്മച്ചിയുടെയും കൂടെയേയുള്ളൂ” എന്ന്. കളിക്കൂട്ടുകാരെ വിട്ടുപോകാന്‍ മടിയായിരുന്നു.

അങ്ങനെ കളിക്കുന്ന ഒരു ദിവസം.

“ഞാനിവിടുന്നു വരാം … നീയവിടുന്നു വാ” ഞാന്‍ ബിന്ദുവിനോട് പറഞ്ഞു. ഞങ്ങള്‍ പാലത്തിലിരുന്നു കളിക്കുകയായിരുന്നു. അഞ്ചോ ആറോ വയസ്സുണ്ടാകണമാപ്പോള്‍ .

Read the rest of this entry »

എന്നിലെ വെളിച്ചം

2010
11.02
നീറുന്നതെന്തേ മനം

അരുമപ്പൈതലെപ്പിരിയുമ്പോള്‍

ഇത്തിരി നേരത്തേയ്ക്കെയുള്ളുവെങ്കിലും

ഒത്തിരി സങ്കടമെന്നകതാരില്‍.

തിരിച്ചുവരാമെന്നുറപ്പിക്കുമ്പോഴും

തിരിച്ചുവരുമെന്നെന്തുറപ്പ്? Read the rest of this entry »

ചിരന്തന സത്യം

2010
10.28
അകലങ്ങളില്‍ നീയൊരു സത്യം

അടുക്കുമ്പോഴോ ദുഃഖസാഗരം

വേദനകള്‍ക്കറുതിയേകാന്‍

നിന്നെ കാത്തിരിക്കുന്നു ചിലര്‍

കഷ്ടവും നിസ്സഹായതയും

നിന്നിലൊളിപ്പിച്ച് മറയാന്‍. Read the rest of this entry »

ഇത്തിരി കാര്യങ്ങള്‍

2010
10.01
സുന്ദരമന്ദാരത്തോപ്പിലിത്തിരി

നേരമിരുന്നോട്ടെ ഞാനെന്‍റെ  ദൂതനാം

മന്ദമാരുതന്‍റെ തോളിലിത്തിരി

കാര്യങ്ങള്‍ പറഞ്ഞോട്ടെ മന്ദം. Read the rest of this entry »

മദം

2010
10.01
അഹങ്കാരമദമൊരാനയായ്‌

ആനന്ദലഹരിയായ്‌

എന്നിലുലഞ്ഞപ്പോള്‍

ഞാനൊരു സംഹാരിയായ്‌

എന്നെ തകര്‍ക്കുന്ന സംഹാരി. Read the rest of this entry »